കര്‍ക്കടക മാസത്തില്‍ ദശപുഷ്പങ്ങള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. രാമായണ മാസത്തില്‍ സ്ത്രീകള്‍ ദശപുഷ്പം ചൂടുന്നത് നല്ലതാണെന്ന വിശ്വാസവും മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ശീപോതിക്ക് വെക്കാനും ദശപുഷ്പങ്ങളാണ് ഉപയോഗിക്കുന്നത്. കറുക, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, ചെറൂള, മുയല്‍ ചെവിയന്‍, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, ഉഴിഞ്ഞ, എന്നിവയാണ് ദശപുഷ്പങ്ങള്‍.
ദശപുഷ്പങ്ങളും ഗുണങ്ങളും
മുക്കുറ്റി
മുറിവുണക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് മുക്കുറ്റി. രക്തസ്രാവം തടയാനും മുക്കുറ്റി സഹായിക്കുന്നു. വയറിളക്കം, പനി എന്നിവക്ക് നല്ലതാണിത്. മുക്കുറ്റിയുടെ ഇലയും പച്ചരിയും ചേര്‍ത്ത് കുറുക്കി കഴിക്കുന്നത് ഗര്‍ഭാശയ ശുദ്ധി വരുത്താന്‍ നല്ലതാണ്.
കയ്യോന്നി
തലമുടി തഴച്ചു വളരാനും മുടികൊഴിച്ചില്‍ തടയാനും ഉത്തമമാണ് കയ്യോന്നി. കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കുള്ള ഔഷധമായും കയ്യോന്നി ഉപയോഗിക്കാം. അകാല നര തടയാനും കയ്യോന്നി സഹായിക്കുന്നു.
വിഷ്ണു ക്രാന്തി
ബുദ്ധി ശക്തിയും ഓര്മ ശക്തിയും വര്ധിപ്പികാനുള്ള ഉത്തമ ഔഷധമാണ് വിഷ്ണു ക്രാന്തി. സന്താന ശേഷി വര്‍ധിപ്പിക്കാനും വിഷ്ണുക്രാന്തി സഹായിക്കുന്നു. തലമുടി വളരാനും അകാല നര തടയാനും വിഷ്ണുക്രാന്തി ഉപയോഗിക്കാം.
നിലപ്പന
മൂത്രാശയ രോഗങ്ങള്‍ക്ക് ഉത്തമമാണ് നിലപ്പന. ലൈംഗിക ശേഷി വര്ധിപ്പിക്കുന്നതിന് സഹായിക്കും. നിലപ്പന ആട്ടിന്‍പാലില്‍ അരച്ച് തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖ കാന്തി വര്‍ധിപ്പിക്കാന്‍ നല്ലതാണ്.
ഉഴിഞ്ഞ
തലമുടി വളരാനും മുടിയിലെ അഴുക്ക് കളയാനും ഉഴിഞ്ഞ നല്ലതാണ്. താരന്‍ അകറ്റാനും മുടിക്ക് കറുപ്പ് നിറം നല്‍കാനും ഇത് സഹായിക്കും.
പൂവാംകുരുന്നില
രക്ത ശുദ്ധിക്ക് നല്ലതാണ്. ശരീരത്തിലെ ചൂട് കുറച്ച് തണുപ്പ് നല്‍കാനും പൂവാംകുരുന്നില സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
തിരുതാളി
ആര്‍ത്തവ പ്രശനങ്ങള്‍ക്ക് ഉത്തമമാണ്. ഗര്‍ഭം അലസി പോകുന്നതും തടയാനു തിരുതാളി സഹായിക്കുന്നു. ഗര്‍ഭാശയ സംബന്ധിയായ അസുഖങ്ങള്‍ക്കും തിരുതാളി നല്ല ഔഷധമാണ്.
കറുക
ധാതുക്കളാല്‍ സമ്പുഷ്ടമായ ഒന്നാണ് കറുക. പനി, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമാണ് കറുക. കറുക നീര് ത്വക്ക് രോഗങ്ങള്‍ക്ക് ഉപയോഗിക്കും.
മുയല്‍ ചെവിയന്‍
നേത്ര രോഗങ്ങള്‍ അകറ്റാനും കണ്ണിനു കുളിര്‍മ പകരാനും നല്ലതാണ്. വിരശല്യം അകറ്റും. അലര്‍ജി, ടോണ്‍സിലൈറ്റിസ് എന്നിവക്ക് ഔഷധം.
ചെറൂള
മൂത്രാശയ രോഗങ്ങളെ ശമിപ്പിക്കും. മൂത്രത്തിലെ കല്ലിനു അത്യുത്തമം. പ്രസവകാലതുണ്ടാകുന്ന രക്തസ്രാവത്തെ നിയന്ത്രിക്കും. നീര് വരുന്നത് തടയും.
Post Your Comments