കർക്കിടക മാസത്തിലെ നാലമ്പല ദർശനം ഏറെ പ്രസിദ്ധമാണ്. നാലമ്പലങ്ങള്‍ എന്നാല്‍ ദശരഥപുത്രന്മാരുടെ പ്രതിഷ്ഠ ഉള്ള നാല് ക്ഷേത്രങ്ങളാണ്. തൃശൂര്‍ ജില്ലയിലെ തൃപ്രയാറിലും, ഭരതക്ഷേത്രം (കൂടല്‍മാണിക്യം) തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലും ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലെ ( തൃശൂര്‍ – എറണാകുളം അതിര്‍ത്തി) മൂഴിക്കുളം എന്ന സ്ഥലത്തും ശത്രുഘ്നക്ഷേത്രം തൃശൂര്‍ ജില്ലയിലെ പായമ്മല്‍ എന്ന സ്ഥലത്തുമാണ് ശ്രീരാമ ക്ഷേത്രം ഉള്ളത്.
ദോഷപരിഹാരങ്ങള്‍ക്കും സന്താനലബ്ധിക്കുമായി ഭക്തര്‍ നാലമ്പലദര്‍ശനം നടത്തിവരുന്നു. നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദര്‍ശനം നടത്തുന്നത് അതിവിശിഷ്ടമായാണ് കണക്കാക്കുന്നത്.ആദ്യകാലങ്ങളില്‍ നാലാമത്തെ അമ്പലദര്‍ശനം കഴിഞ്ഞാല്‍ നാലമ്പലദര്‍ശനം പൂര്‍ത്തിയായതായി കരുതുമായിരുന്നു. എന്നാല്‍ ഇപ്പോൾ അവസാന ക്ഷേത്രമായ ശത്രുഘ്നക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞാല്‍ വീണ്ടും ഒരിക്കല്‍ക്കൂടി തൃപ്രയാറില്‍ വന്ന് ശ്രീരാമനെ തൊഴണം എന്നും പറയപ്പെടുന്നുണ്ട്.
Post Your Comments