ആരോഗ്യചിട്ടകള്‍ക്ക് പ്രധാനമാണ് കര്‍ക്കടക മാസം. ഈ മാസം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായ, രോഗസാധ്യതകള്‍ ഏറെയുള്ള കാലമാണ്. അതിനാല്‍, തന്നെ പണ്ടു കാലം മുതല്‍ കര്‍ക്കടകക്കാലത്ത് പല രീതിയിലും മരുന്നുകള്‍ സേവിയ്ക്കുന്നവരാണ് കേരളീയര്‍. പണ്ടു കാലത്ത് പാടത്തും പറമ്പിലും പണിയെടുത്ത് ജീവിച്ചിരുന്ന തലമുറയ്ക്ക് കര്‍ക്കടകക്കാലത്തെ മഴയത്ത് പണിയെടുക്കാന്‍ സാധിയ്ക്കില്ല. ഇതിനാല്‍ ഈ മാസം ആരോഗ്യ ചിട്ടകള്‍ക്കുവേണ്ടിയാണ് മാറ്റി വെച്ചിരുന്നത്.
കര്‍ക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമം ഞവര കഞ്ഞിയാണ്.
ഞവര അരി, ഉലുവ, ജീരകം, ആശാളി എന്നിവ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാനുള്ളതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കാനും നല്ലതാണ്. ഇത് കഴിയ്ക്കുന്നത് ദഹനാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. കര്‍ക്കടകക്കാലത്ത് ഇത് മരുന്നു കഞ്ഞിയായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു നേരത്തെ ഭക്ഷണത്തിന് പകരം വയ്ക്കാവുന്ന ഒന്നാണിത്. കുട്ടികള്‍ക്കും ഇത് ആസ്വദിച്ച് കഴിക്കാവുന്നതാണ്. വളരെക്കുറച്ച് ചേരുവകള്‍ മാത്രം ചേര്‍ത്ത് എങ്ങനെ വീട്ടില്‍ ഉണ്ടാക്കാമെന്ന് നോക്കാം.
Post Your Comments