ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടിയ 2011ലെ ഏകദിന ലോകകപ്പ് ഫൈനലിനെ കുറിച്ച് അടിയന്ത അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ അര്‍ജുന രണതുംഗ.2009ലെ ശ്രീലങ്കയുടെ പാകിസ്താന്‍ പര്യടനത്തെ കുറിച്ച് അന്വേഷണം വേണമെന്ന് കുമാര സംഗക്കാരആവശ്യപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് അര്‍ജുന രണതുംഗയും രംഗത്തെത്തിയിരിക്കുന്നത്.
2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്കയുടെ 274 റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. മുംബൈയിലെ വാംഗഡെ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിൽ കമന്റേറ്ററായി രണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. 2011 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് എന്ത് സംഭവിച്ചെന്ന് അന്വേഷിക്കണം. ഇപ്പോള്‍ തനിക്ക് അക്കാര്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്നും തെളിവ് ലഭിച്ചാല്‍ അക്കാര്യം ഒരുനാള്‍ പുറത്ത് വിടുമെന്നും രണതുംഗ വ്യക്തമാക്കി.
Post Your Comments