ന്യൂഡല്‍ഹി: വര്‍ഷങ്ങളായുള്ള പ്ലാച്ചിമട സമരത്തിന് പച്ചകൊടി. പ്ലാച്ചിമട പ്ലാന്റില്‍ നിന്നും കൊക്കകോള കമ്പനി പിന്മാറി. പ്ലാച്ചിമടയില്‍ പ്ലാന്റ് തുടങ്ങാന്‍ തങ്ങള്‍ക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് കമ്പനി കോടതിയെ അറിയിച്ചു.
ഇതു സംബന്ധിച്ച് കേസ് സുപ്രീം കോടതി പരിഗണിച്ചിരുന്നു. പദ്ധതി ഉപേക്ഷിച്ചതായി കമ്പനി കോടതിയെ അറിയിക്കുകയായിരുന്നു. പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ പെരുമാട്ടി പഞ്ചായത്ത് നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഈ നടപടിയെ കമ്പനി കോടതിയില്‍ ചോദ്യം ചെയ്തില്ല. പഞ്ചായത്ത് മുന്നോട്ട് വച്ച് 17 കര്‍ശന വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കൊക്കകോള കമ്പനിക്ക് ലൈസന്‍സ് പുതുക്കി നല്‍കാന്‍ കേരള ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ഇതു ചോദ്യം ചെയ്താണ് പെരുമാട്ടി പഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ചത്. കമ്പനിക്ക് പ്ലാന്റ് തുടരാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന് കമ്പനിയുടെ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു.
Post Your Comments