വിദേശ കൺസ്യൂമർ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ മുന്നേറ്റം. 2022ലെ ആദ്യപാദത്തിലാണ് വിദേശ ബ്രാൻഡുകൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. വിദേശ ബ്രാൻഡുകളായ വേൾപൂൾ, ജോൺസൺ കൺട്രോൾസ് ഇന്റർനാഷണൽ, കൊക്കക്കോള, യൂണിലിവർ തുടങ്ങിയ കമ്പനികൾക്കാണ് മെച്ചപ്പെട്ട പ്രകടനം നടത്താൻ സാധിച്ചത്.
വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, എസി, മൈക്രോവേവ്, ഡിഷ് വാഷർ, വാട്ടർ പ്യൂരിഫയർ തുടങ്ങി നിരവധി വീട്ടുപകരണങ്ങളാണ് വേൾപൂൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വേൾപൂൾ അമേരിക്കയിലെ പ്രമുഖ വീട്ടുപകരണ ബ്രാൻഡ് ആണ്. അധികം താമസിയാതെ വേൾപൂളിന്റെ ആഗോളതലത്തിലെ ആദ്യ മൂന്ന് വിപണികളിലൊന്നായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തുന്നത്.
Also Read: ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില ഉയർന്നേക്കും, വിലയിരുത്തലുകളുമായി വിദഗ്ധർ
ഹൈപ്പർ മാർക്കറ്റുകളുടെ വളർച്ച റീട്ടെയിൽ വിപണി ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ഇതുവഴി വിദേശ ബ്രാൻഡുകൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ ചുവടുറപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
Post Your Comments