Latest NewsNewsTechnology

സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ പദ്ധതിയിട്ട് കൊക്കക്കോള

കമ്പനിയുടെ കളർ തീമുമായി ചേർന്നു പോകുന്ന നിറമായ ചുവപ്പാണ് സ്മാർട്ട്ഫോണിനും നൽകിയിട്ടുള്ളത്

ലോകപ്രശസ്ത ശീതള പാനീയ ബ്രാൻഡുകളിലൊന്നായ കൊക്കക്കോള സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നടപ്പു സാമ്പത്തിക വർഷം നാലാം പാദത്തിൽ തന്നെ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനാണ് കൊക്കക്കോളയുടെ ലക്ഷ്യം. അതേസമയം, കൊക്കക്കോള ഒരു സ്മാർട്ട്ഫോൺ കമ്പനിയുമായി സഹകരിക്കുന്നുണ്ടെങ്കിലും, ബ്രാൻഡിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.

പിൻ പാനലിന്റെ വലതു വശത്ത് കൊക്കക്കോളയുടെ ലോഗോ നൽകുന്നതായിരിക്കും. കമ്പനിയുടെ കളർ തീമുമായി ചേർന്നു പോകുന്ന നിറമായ ചുവപ്പാണ് സ്മാർട്ട്ഫോണിനും നൽകിയിട്ടുള്ളത്. കണക്ടിവിറ്റി ഓപ്ഷനുകളിൽ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ലഭ്യമാണ്. അതേസമയം, സ്മാർട്ട്ഫോണിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ശീതള പാനീയങ്ങളും ക്ലബ് സോഡകളുമായി വർഷങ്ങളായി ശീതള പാനീയ- സോഡ വിപണി ഭരിക്കുന്ന ബ്രാൻഡാണ് കൊക്കക്കോള.

Also Read: പ്രാ​​യ​​പൂ​​ര്‍​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചു : യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button