മോസ്‌കോ: ലോകപ്രശസ്ത സോഫ്റ്റ് ഡ്രിങ്ക് ആയ കൊക്ക-കോള മുഴുവൻ രാസവസ്തുക്കളാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പകരം, റഷ്യയിലെ സൈബീരിയൻ മേഖലയിൽ കണ്ടുവരുന്ന ഇവാൻ ടീയെ പുടിൻ പുകഴ്ത്തുകയും ചെയ്തു.
റഷ്യക്കാർ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പാനീയമാണ് ഇവാൻ ചായ, അഥവാ ഇവാൻ ടീ. ഫയർവീഡ് എന്നൊരു ചെടിയുടെ ഇലകൾ തിളപ്പിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. കഫീനേക്കാളും അല്പം കൂടി വീര്യമേറിയ അളവിലുള്ള ലഹരിയും ഈ ചായയിൽ അടങ്ങിയിരിക്കുന്നു. ഇവാൻ ചായ നിർമാതാക്കളുടെ കൂട്ടായ്മ, പരമ്പരാഗതമായ ഈ പാനീയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പുടിനെ സമീപിച്ചിരുന്നു.
രാസവസ്തുക്കൾ നിറഞ്ഞ കൊക്ക-കോളക്ക് പകരം എന്തുകൊണ്ടും മികച്ചത് പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇവാൻ ചായ തന്നെയാണെന്ന് അഭിപ്രായപ്പെട്ട പുടിൻ സമ്പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ഉൽപ്പാദനം നിർത്തിയ അമേരിക്കൻ കമ്പനികളിൽ കൊക്ക-കോളയും ഉൾപ്പെടുന്നു. കഴിഞ്ഞ ജൂൺ മാസത്തിലാണ് കൊക്ക-കോള റഷ്യൻ വിപണിയിൽ നിന്നും പിൻമാറിയത്.
Post Your Comments