
മുംബൈ: യേർവാഡ ജയിലിൽ താവുകാരൻ കല്ലുകൊണ്ടുള്ള ഇടിയേറ്റിട്ടു മരിച്ചു.വാക്കു തർക്കത്തെ തുടർന്ന് സഹതടവുകാരനാണ് ഇയാളെ തലയ്ക്ക് കല്ല് കൊണ്ട് ഇടിച്ചത്.ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നാല് വർഷത്തെ ശിക്ഷ അനുഭവിക്കുന്ന സുഖ്ദേവ് മേഘരാജ് എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്.
കൊലക്കേസിൽ ശിക്ഷയനുഭവിക്കുന്ന മുംബൈ ഗോരേഗാവ് സ്വദേശി സുരേഷ് ദാപ്പഡെയാണ് ഇയാളെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയത്.ജയിലുകളിൽ തിരക്ക് കൂടുന്നതിനനുസരിച്ചു കുറ്റകൃത്യങ്ങളും കലാപങ്ങളും കൂടുന്ന സാഹചര്യത്തിൽ പുതിയ ജയിലുകളുടെ നിർമ്മാണത്തെ കുറിച്ച് ഹൈക്കോടതി പലതവണ സർക്കാരിന് നിർദ്ദേശം നൽകിക്കഴിഞ്ഞു.
Post Your Comments