ബഗ്ദാദ്: മൊസൂള്‍ നഗരം ഇറാഖി സൈന്യം പൂർണമായും തിരിച്ചുപിടിച്ചെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇത് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ കൈവശമായിരുന്നു. നഗരം തിരിച്ചു പിടിച്ചതുമായി ബന്ധപ്പെട്ട് ഒൗദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും സൈന്യം ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ , ഒൻപതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഐ എസിൽനിന്ന് സൈന്യം തിരിച്ചുപിടിച്ചത്.
സൈനികരുടെ പോരാട്ടം അന്തിമ വിജയത്തിലേക്കാണെന്ന സൂചനകളാണ് ലഭിക്കുന്നത്. മൊസൂളിന്റെ ഭൂരിഭാഗവും പിടിച്ചെടുത്ത് ഇറാഖ് സേന വിജയം ഉറപ്പിച്ചു. ശക്തമായ ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടാണ് സേനയുടെ മുന്നേറ്റം. മൊസൂളില്‍ ഐ.എസ് ഭീകരർ ഒരുലക്ഷത്തിലധികം മനുഷ്യരെ മനുഷ്യകവചമാക്കിയായിരുന്നു പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ ഐക്യരാഷ്ട്രസംഘടന രംഗത്തുവന്നിരുന്നു.
Post Your Comments