സൗദി: ആഭ്യന്തര ഹജ് തീത്ഥാടകർക്കായുള്ള രജിസ്ട്രേഷൻ തീയതി പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ ഇ ട്രാക്ക് വഴിയാണ് ഹജ് സർവീസ് കമ്പനികളിലും സ്ഥാപനങ്ങളിലും ബുക്കിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. localhaj.haj.gov.sa എന്ന പോർട്ടലിലൂടെയാണ് അപേക്ഷ സമർപ്പിക്കണ്ടത്. ഡാറ്റ എൻട്രി, അനുയോജ്യമായ കാറ്റഗറി തെരഞ്ഞെടുക്കൽ, ബുക്കിങ് നടപടികൾ പൂർത്തിയാക്കൽ, പണമടക്കൽ, അനുമതിപത്രം കൈപറ്റൽ എന്നിങ്ങനെ അഞ്ച് നടപടിക്രമങ്ങൾ അപേക്ഷകർ അനുമതിപത്രം ലഭിക്കാൻ ചെയ്യേണ്ടതുണ്ട്.
മക്കയിലെ ഹറം പള്ളിയിൽ പ്രദക്ഷിണവഴിയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആഭ്യന്തര തീർഥാടകർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര ഹജ് സേവന കമ്പനികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗൈഡ് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ അംഗീകരിച്ചു. ഇൗ വർഷത്തെ ഹജിന്‍റെ മുഴുവൻ നടപടിക്രമങ്ങളും അതിന്റെ സമയവും വ്യക്തമാക്കുന്ന ഗൈഡിൽ തമ്പുകൾ നിർണയിക്കൽ. തമ്പുകളുടെ നിരക്ക് , ബുക്കിങ് റദ്ദാക്കുന്നവർക്ക് പണം തിരിച്ചുകെടുക്കൽ, മിനയിൽ നിന്ന് തിരിച്ചു പോകുന്ന സമയമനുസരിച്ച് തമ്പുകൾ വേർതിരിക്കൽ തുടങ്ങി ആഭ്യന്തര ഹജ് തീർഥാടകർക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിനുള്ള വിവരങ്ങൾ ഗൈഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ശവ്വാൽ 17 (ജൂലൈ 12) മുതൽ തമ്പുകൾ നിശ്ചയിക്കൽ ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് തമ്പുകൾ നിശ്ചയിക്കുന്നത് ദുൽഹജ് 12 ന് മിന വിടുന്നവരുടെയും ദുൽഹജ് 13 ന് മിന വിടുന്നവരുടേയും തമ്പുകൾ ഒരുമിച്ചായിരിക്കില്ല.ചെലവ് കുറഞ്ഞ ഹജ് പദ്ധതിക്കുള്ള വ്യവസ്ഥകളും, എല്ലാ തീർഥാടകർക്കും മെട്രോ ട്രെയിൻ സേവനം ഉറപ്പ് വരുത്തണമെന്നും കൂടാതെ നടപടിക്രമങ്ങൾ പാലിക്കാത്ത ഹജ് സേവനകേന്ദ്രങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഗൈഡിൽ പറയുന്നുണ്ട്.
Post Your Comments