Latest NewsNewsSaudi Arabia

കൊവിഡ് 19: ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി

റിയാദ്: ലോകമെമ്പാടും കൊവിഡ് 19 പടർന്നു പിടിക്കുമ്പോൾ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനാണ് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച മുതല്‍ ബാങ്ക് ഇടപാടുകൾ പൂർണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.

രാജ്യത്തെ മുഴുവന്‍ എ.ടി.എം മെഷീനുകളിലും പണം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.
ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത ബ്രാഞ്ചുകളൊഴികെ ബാങ്കുകളെല്ലാം 16 ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത ബ്രാഞ്ചുകളില്‍ കോവിഡ് പ്രതിരോധ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയിട്ട് തുറന്ന് പ്രവർത്തിക്കാം. ഇത്തരം ബാങ്ക് ശാഖകളിലെത്തുന്ന ഉപഭോക്താക്കളും മുന്‍കരുതല്‍ സ്വീകരിക്കണം. ഓണ്‍ലൈന്‍ വഴി ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണമയക്കുന്നവരോട് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും സാമ നിര്‍ദേശിച്ചു.

ALSO READ: ലോകാരോഗ്യ സംഘടനയിലെ ​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു; വിശദാംശങ്ങൾ പുറത്ത്

അതേസമയം, ലോകാരോഗ്യ സംഘടനയിലെ ​ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിച്ചു. ഡബ്ല്യൂ എച്ച് ഓയുടെ രണ്ടു ജീവനക്കാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ്​ ലോകാരോഗ്യ സംഘടനയിലെ ജീവനക്കാര്‍ക്ക്​ കോവിഡ്​ 19 സ്ഥിരീകരിക്കുന്നത്​. കോവിഡ്​ 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കാണോ രോഗബാധയേ​റ്റതെന്ന്​ സംഘടന വ്യക്​തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button