ന്യൂഡല്‍ഹി : സൗദി അറേബ്യയ്ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കും ബ്രസീലിനും പിന്നാലെയാണ് സൗദി അറേബ്യയ്ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും മരുന്ന് കമ്പനിയായ അസ്ട്രാസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിന്‍ ആണ് സൗദി അറേബ്യയ്ക്ക് നല്‍കുന്നത്.
5.25 യുഎസ് ഡോളര്‍ നിരക്കിലാണ് 30 ലക്ഷം ഡോസുകള്‍ സൗദിയ്ക്ക് നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 2.4 മില്യണ്‍ ഡോസുകളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതിദിന ഉത്പാദനം. ഇത് മാര്‍ച്ച് അവസാനത്തോടെ 30 ശതമാനം വര്‍ധിപ്പിയ്ക്കും. ഒരാഴ്ച മുതല്‍ പരമാവധി 10 ദിവസങ്ങള്‍ക്കുള്ളില്‍ വാക്‌സിന്‍ ഡോസുകള്‍ സൗദിക്ക് കയറ്റി അയയ്ക്കുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവല്ല വ്യക്തമാക്കി.
Post Your Comments