KeralaLatest NewsIndiaSaudi ArabiaNewsInternationalGulf

വിദേശ തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി: അപേക്ഷകൾ റദ്ദാക്കി ഇന്ത്യ

18 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാത്രമെ ഹജ്ജ് കര്‍മ്മത്തിന് അനുമതി ലഭിക്കുകയുള്ളൂ

ഡല്‍ഹി: വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ വര്‍ഷത്തെ ഹജ്ജിന് അനുമതി ഉണ്ടാവില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇതേത്തുടർന്ന് ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കർമ്മത്തിനുള്ള രജിസ്‌ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമായി ചുരുക്കാൻ സൗദി തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ച എന്നവണ്ണം ആണ് വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതി ഉണ്ടാവില്ലെന്ന പ്രഖ്യാപനം.

18 നും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുമാത്രമെ ഹജ്ജ് കര്‍മ്മത്തിന് അനുമതി ലഭിക്കുകയുള്ളൂ എന്നും, ഹജ്ജ് തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവർ രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പ് നടപടികള്‍ അനുസരിച്ച് വാക്‌സിനേഷന്‍ എടുത്തവരുമായിരുക്കണമെന്നും, മാറാവ്യാധികൾ ഇല്ലാത്തവർ ആയിരിക്കണം എന്നും മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഈ വര്‍ഷം 60,000 തീര്‍ഥാടകരെ മാത്രമായിരിക്കും അനുവദിക്കുകയെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button