Latest NewsSaudi ArabiaNews

സൗദി അറേബ്യയില്‍ നിന്ന് ആയിരക്കണക്കിന് ബംഗ്ലാദേശ് തൊഴിലാളികളെ നാട് കടത്തി; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ആയിരക്കണക്കിന് ബംഗ്ലാദേശ് തൊഴിലാളികളെ നാടു കടത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിലാണ് 7000 ബംഗ്ലാദേശ് തൊഴിലാളികളെ സൗദി അറേബ്യയില്‍ നിന്ന് നാടു കടത്തിയത്.

ധാക്കയിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്‌, 7061 ഓളം ബംഗ്ലാദേശ് തൊഴിലാളികളെ സൗദി നാടുകടത്തി, ഇക്കാമയും വര്‍ക്ക് പെര്‍മിറ്റുകളും തീര്‍ന്നതിനെ തുടര്‍ന്ന് പലകമ്ബനികളും പുതുക്കി നല്‍കാത്തതിനാലാണ് സൗദിയില്‍ നിന്ന് നാട് കടത്തിയതെന്ന് ബംഗ്ലാദേശ് പറയുന്നു. എന്നാൽ, രേഖകള്‍ ഉള്ളവരെയും തിരിച്ചയച്ചതായി ചിലര്‍ പറയുന്നു.

പിടിക്കപെട്ടവരില്‍ ഭൂരിഭാഗവും പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നവരും ,സ്വന്തം ബിസിനെസ്സ് ചെയ്യുന്നവരും സ്പോണ്സറുടെ കീഴിലല്ലാതെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ്‌ പോലീസ് പിടികൂടിയത്. കണക്കനുസരിച്ച്‌ ,2020 ജനുവരിയില്‍ 3600 ഓളം ബംഗ്ലാദേശ് തൊഴിലാളികളും ഫെബ്രുവരിയില്‍ 3461 തൊഴിലാളികളും ബംഗ്ലാദേശിലേക്ക് മടങ്ങി. 2018 ജനുവരി മുതല്‍ സൗദി അറേബ്യ 69,494 ബംഗ്ലാദേശികളെ ക്യാമ്ബുകളില്‍ തടവിലാക്കിയ ശേഷം നാടുകടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന കണക്ക് അനുസരിച്ച്‌ 7.5 ലക്ഷത്തി ലധികം ബംഗ്ലാദേശ് തൊഴിലാളികള്‍ക്ക് അവരുടെ ഇക്കാമയുടെ കാലാവധി കഴിഞ്ഞപ്പോള്‍ ജോലി നഷ്‌ടപ്പെട്ടതായി അറിയിക്കുന്നു. സൗദിയിലെ നിയമമനുസരിച്ച്‌ അവര്‍ നിയമ വിരുദ്ധവും രേഖകളില്ലാത്തതുമായി മാറിയ തിനാല്‍ അത്തരം ആളുകളെ പിടികൂടി രാജ്യത്തേക്ക് അയക്കുന്നുണ്ടെന്നും പ്രധാനമന്ത്രി യുടെ ഓഫീസും ബംഗ്ലാദേശ് എംബസിയും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button