കൊച്ചി: ബൈക്കിൽ മോഡിഫിക്കേഷൻ വരുത്തി ചെത്തി നടക്കുന്നവർ സൂക്ഷിക്കുക നിങ്ങളെ പിടികൂടാൻ പോലീസ് വല വീശിയിട്ടുണ്ട്.അനധികൃതമായി മോഡിഫൈ ചെയ്ത സൈലൻസർ ഘടിപ്പിച്ച ബൈക്കുകൾ ശബ്ദമലിനീകരണം ഉണ്ടാക്കുന്നു എന്ന പരാതിയിലാണ് പോലീസ് ഇത്തരം ബൈക്കുകൾ പിടിച്ചെടുക്കുന്നത്. കാതടിപ്പിക്കുന്ന ശബ്ദം ഉണ്ടാക്കുന്ന ബൈക്കുകൾക്കെതിരെ നേരത്തെ തന്നെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഈ പ്രവണത കൂടി വരുന്നതിനെ തുടർന്നാണ് പോലീസ് കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്. സൈലൻസറുകൾ കൂടാതെ മാറ്റം വരുത്തിയ ഹാൻഡിലുകൾ,കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ എന്നിവ ഉള്ള ബൈക്കുകളും പോലീസ് പിടിച്ചെടുക്കുന്നുണ്ട്.പിടികൂടിയ സൈലൻസറുകൾ ഉടമയെക്കൊണ്ട് തന്നെ പോലീസ് നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നത് .ഇതോടൊപ്പം ഇത്തരം പാർട്സുകൾ വിൽക്കുന്ന കടകൾക്ക് പോലീസ് താക്കീത് നൽകുന്നുമുണ്ട്.
Post Your Comments