KozhikodeLatest NewsKeralaNattuvarthaNews

നടന്നു പോകുമ്പോൾ ബൈക്കിടിച്ച് പരിക്കേറ്റു : വെന്‍റിലേറ്ററിലായിരുന്ന മധ്യവയസ്കൻ മരിച്ചു

പൊക്കുന്ന് കളത്തിങ്കല്‍ സുന്ദരന്‍ (54) ആണ് മരിച്ചത്

കോഴിക്കോട്: ബൈക്കിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. പൊക്കുന്ന് കളത്തിങ്കല്‍ സുന്ദരന്‍ (54) ആണ് മരിച്ചത്.

കഴിഞ്ഞ 12-ന് ഉച്ചയ്ക്ക് പൊക്കുന്നിലാണ് അപകടം നടന്നത്. കോന്തനാരി ശ്രീകൃഷ്ണാശ്രമത്തിന് സമീപത്ത് നടന്നുപോകുമ്പോഴാണ് സംഭവം. അഞ്ച് ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നയാൾ ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മരിക്കുകയായിരുന്നു.

Read Also : ക്ലാസ്സിനിടെ പുറത്തേക്ക് നോക്കിയ 16 കാരി ആ കാഴ്ച കണ്ട് ഇറങ്ങിയോടി, പിന്നീട് നടന്നത് ആരെയും അമ്പരപ്പിക്കുന്നത്

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് മാങ്കാവ് ശ്മശാനത്തില്‍ നടക്കും. പൊക്കുന്നില്‍ കയറ്റിയിറക്ക് തൊഴിലാളിയായിരുന്നു. ഭാര്യ: റീജ. മക്കള്‍ സുര്‍ജിത്ത്, അജയ്. സഹോദരങ്ങള്‍: പരേതനായ ദിനേശന്‍, പരേതയായ ദേവി, വത്സല, സുഗതന്‍, രമേശന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button