ലക്നൗ: സ്ത്രീധനം ചോദിച്ച ബുള്ളറ്റ് ബൈക്കും ഒരു ലക്ഷം രൂപയും ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്ന് പിന്മാറിയ വരനും ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ നടന്ന സംഭവത്തിൽ വധുവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വരനും മറ്റ് 49 പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്. റൂറ പോലീസ് സ്റ്റേഷന് പരിധിയിലുള്ള നൗറംഗബാദ് പ്രദേശവാസിയായ മോത്തിലാലിന്റെ മകള്‍ രമയുടെ വിവാഹമാണ് മുടങ്ങിയത്.
വിവാഹദിനമായ ജൂണ്‍ 18ന് പ്രതിശ്രുത വരനായ ബാദലും കുടുംബവും താമസിച്ചിരുന്ന തിഗായിലെ ഗസ്റ്റ്ഹൗസിൽ നിന്ന്, വിവാഹ ഘോഷയാത്രയെ വരവേൽക്കുന്ന ചടങ്ങുകള്‍ ആരംഭിച്ചു. എന്നാല്‍, മണ്ഡപത്തില്‍ അടുത്ത ചടങ്ങുകള്‍ക്കുള്ള സമയമായപ്പോള്‍ വരന്‍ പെട്ടെന്ന് വധുവിന്റെ കുടുംബത്തോട് ഒരു ബുള്ളറ്റ് ബൈക്കും ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു.
അടൂർ നഗരത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി
വരനും കുടുംബവും വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ അക്ബര്‍പൂരിലെ ഒരു ഏജന്‍സിയില്‍ നിന്ന് ബൈക്ക് വാങ്ങിയിരുന്നുവെങ്കിലും വിവാഹ ദിവസം ബുള്ളറ്റും ഒരു ലക്ഷം രൂപയും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന്, ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തെ തുടര്‍ന്ന് വരനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തതായി അക്ബര്‍പൂര്‍ പോലീസ് സൂപ്രണ്ട് അരുണ്‍ കുമാര്‍ സിംഗ് അറിയിച്ചു.
Post Your Comments