കടുത്തുരുത്തി: റോഡിന് കുറുകെ ചാടിയ തെരുവുനായയെ ഇടിച്ചു മറിഞ്ഞ ബുള്ളറ്റിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റു. കൊച്ചി കാക്കനാട് സ്വദേശി സജീവ് (47), ഭാര്യ രാജി (43) എന്നിവർക്കാണ് പരിക്കേറ്റത്.
Read Also ; സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ചു: വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു
കോട്ടയം-എറണാകുളം റോഡിൽ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ഏറ്റുമാനൂർ ഭാഗത്തുനിന്നു കാക്കനാട്ടെ വീട്ടിലേക്കു പോകുകയായിരുന്നു ഇരുവരും.
പരിക്കേറ്റ ഇരുവരേയും കടുത്തുരുത്ത് പൊലീസ് തങ്ങളുടെ ജീപ്പിൽ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വാഹനം ഇടിച്ച തെരുവ് നായ ചത്തു.
Post Your Comments