
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. ഉടന്‍ റോഡരികിലേക്ക് മാറ്റിനിര്‍ത്തിയപ്പോള്‍ തീപടര്‍ന്ന് അവിടെയുണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങളും കത്തിനശിച്ചു. കൊല്ലം സ്വദേശിയുടെ ബൈക്കിലാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക വന്നത്. ഉടനെ ബുള്ളറ്റ് വഴിയരിയിലേക്ക് മാറ്റി നിര്‍ത്തിയശേഷം ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.
Read Also : ബിപിപി പ്രവാസി മഹോത്സവ് 2023 സംഘടിപ്പിച്ചു: വാവാ സുരേഷിന് പ്രവാസി സമ്മാൻ പുരസ്കാരം നൽകി
കൊല്ലം രണ്ടാംകുറ്റിയില്‍ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ബുള്ളറ്റില്‍ നിന്ന് തീ പടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയും കാറും രണ്ട് ബൈക്കുകളും കത്തി നശിച്ചു.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ബുള്ളറ്റടക്കം അഞ്ച് വാഹനങ്ങളും പൂർണമായും കത്തി നശിച്ചു.
Post Your Comments