KeralaLatest News

ഇസ്രായേലുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: ഇസ്രായേലുമായുള്ള സഹകരണം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മാത്രമല്ല ബി.ജെ.പിയുടെ സര്‍ക്കാര്‍ ഇസ്രായേലിനെ ഇപ്പോള്‍ തന്ത്രപ്രധാനിയായ പങ്കാളി ആക്കിയിരിക്കുകയാണ്. ഇതിനെതിരെ സിപിഎം പ്രതിഷേധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ മാസം 19ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ എല്ലാരും പങ്കെടുക്കണമെന്നും സിപിഎം പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. ഇസ്രായേലുമായി വന്‍ തോതില്‍ ആയുധ ഇടപാടിന് വലിയിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇസ്രായേലുമായി കൂട്ടുകൂടി ഭീകരതയെ തുടച്ച് നീക്കാന്‍ കഴിയും എന്നത് കേന്ദ്രസര്‍ക്കാരിന്റെ അര്‍ത്ഥശൂന്യതയാണെന്നും സിപിഎം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button