Latest NewsNewsGulf

പ്രകൃതി വാതക ഉത്പാദനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഖത്തർ നിലവിലെ സാഹചര്യം മറികടക്കാൻ ശ്രമിക്കുന്നു

ദോഹ: പ്രകൃതി വാതക ഉത്പാദനത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി ഖത്തർ നിലവിലെ സാഹചര്യം മറികടക്കാൻ ശ്രമിക്കുന്നു. സൗദി അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കെയാണ് ഖത്തർ പ്രകൃതിവാതക ഉത്പാദനം കൂട്ടാൻ തീരുമാനിച്ചത്. നിലവിലെ ഉത്പാദനത്തിൽ നിന്ന് 30 ശതമാനം വർധിപ്പിക്കുമെന്ന് ഖത്തർ വ്യക്തമാക്കി.

2024 വരെ പ്രകൃതി വാതക ഉത്പാദനം വർഷം 10 കോടി ടൺ വീതം എന്ന നിലയിൽ ഉയർത്തുകയാണ് ലക്ഷ്യമെന്ന് ഖത്തർ പെട്രോളിയം വ്യക്തമാക്കി. പ്രതിവർഷം 7.7 കോടി ടൺ എന്ന നിലയിലായിരുന്നു നേരത്തെ ഉത്പാദനം. ഖത്തറിലാണ് ഏറ്റവും അധികം എൽ.പി.ജി ഉൽപാദിക്കുന്നത്.

ദിവസം 60 ലക്ഷം ബാരൽ പ്രകൃതി വാതകം എന്ന നിലയിലായിരിക്കും ഉത്പാദനം കൂട്ടുക. ഇതിനായി അന്തർദേശീയ കമ്പനികളെയും പങ്കാളികളാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button