ഖത്തർ:ബഹ്‌റിൻ വിദേശ കാര്യ മന്ത്രി ഖത്തറിന്റെ ജി.സി.സി മെമ്പർഷിപ് റദ്ദ് ചെയ്യാൻ ശുപാർശ ചെയ്തു. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ താത്കാലികമായി റദ്ദു ചെയ്യാനാണ് ശുപാർശ നൽകിയത്.
ഈ കഴിഞ്ഞ ജൂൺ അഞ്ചാം തീയതി ബഹ്റിൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായി ഒത്തുതീർപ്പു ചർച്ച നടത്തിയിരുന്നു. സൗദി അറേബ്യ, ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ, ഒമാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളുടെ സാമ്പത്തിക യൂണിയൻ ആണ്1981 ൽ സ്ഥാപിതമായ ജിസിസി .
സൗദി അറേബ്യയും സഖ്യകക്ഷികളും ചേർന്ന് ജൂണിൽ ഖത്തറിനു ചില ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപെട്ട് കത്തയച്ചിരുന്നു. എന്നാൽ ഇവയിൽ പലതും ഖത്തർ അംഗീകരിച്ചില്ല.
Post Your Comments