ദോഹ: ഖത്തറിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ ബഹ്‌റിനിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചതായി ഫോൺ സന്ദേശം. 2011-ല്‍ ഖത്തര്‍ അമീറിന്റെ ഉപദേശകനായിരുന്ന ഹമദ് ബിന്‍ ഖലീഫ അല്‍ അത്തിയയും ബഹ്‌റൈന്‍ പ്രതിപക്ഷഗ്രൂപ്പായ ഷിയ അല്‍ വെഫാഖ് നേതാവ് ഹസ്സന്‍ അലി ജോമയും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണമാണ് പുറത്തു വിട്ടത്. ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സിയായ ബി.എന്‍.എയാണ് ഫോൺ സംഭാഷണം പുറത്തു വിട്ടത്.
2011-ല്‍ ബഹ്‌റൈനിലുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാനായി ബഹ്‌റൈന്‍ അധികൃതരും പ്രതിപക്ഷഗ്രൂപ്പുമായി നടത്തിയ മധ്യസ്ഥചര്‍ച്ചയുടെ ഭാഗമാണ് ടെലിഫോണ്‍ സംഭാഷണമെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ബഹ്‌റൈന്‍ അധികൃതരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഷിയ നേതാവുമായി ഖത്തര്‍ സംസാരിച്ചത്. സൈനികനടപടിക്ക് തീരുമാനിച്ചതിനെത്തുടര്‍ന്ന് മധ്യസ്ഥശ്രമങ്ങളില്‍നിന്ന് ഖത്തര്‍ ഒഴിവാകുകയും ചെയ്തു.
Post Your Comments