Latest NewsKeralaNewsUncategorized

വെള്ളത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞ സഹോദരങ്ങൾക്ക് രക്ഷകരായി ജനമൈത്രി പോലീസ്

മാന്നാർ: വെള്ളത്താൽ ചുറ്റപ്പെട്ടു ആരാലും സഹായിക്കാനില്ലാതെ കിടന്നിരുന്ന സഹോദരങ്ങൾക്ക് രക്ഷകരായി ജനമൈത്രി പോലീസ്. ചെന്നിത്തല പതിനേഴാം വാര്‍ഡില്‍ കരിയിലത്തറ കോളനി പുത്തന്‍തറയില്‍ കുഞ്ഞുകുട്ടി(65) സഹോദരി കുഞ്ഞുകുഞ്ഞമ്മ(60) എന്നിവര്‍ക്കാണ് ജനമൈത്രീ പോലീസ് രക്ഷകരായി എത്തിയത്.

മഴ കനത്തതോടെ വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ ഭക്ഷണവും വെള്ളവുമില്ലാതെ കഴിയുകയായിരുന്ന ഇവരെ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി രക്ഷിക്കുകയായിരുന്നു. അര കിലോമീറ്ററോളം വെള്ളത്തില്‍ നീന്തി ഇവരുടെ വീട്ടിലെത്തിയ ശേഷം താത്ക്കാലിക ചങ്ങാടം ഉണ്ടാക്കി ഇരുവരെയും ഇതില്‍ ഇരുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. തുടർന്ന് ഗാന്ധിഭവന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ച്‌ വരുത്തി ഇരുവരെയും അവരെ ഏല്‍പ്പിക്കുകയും ചെയ്തു.

ജനമൈത്രീ പോലീസ് സുരക്ഷാസമതി സിആര്‍ഒ റെജൂബ് ഖാന്‍, മാന്നാര്‍ എസ് ഐ കെ.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ജനമൈത്രീ സമതിയംഗങ്ങളും ചേര്‍ന്നാണ് ഇവരുടെ റാക്കയ്‌ക്കെത്തിയത്. ഏറെനാളായി പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button