തിരുവനന്തപുരം: ശമ്പള വര്‍ദ്ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഒരാഴ്ചയായി നഴ്‌സുമാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് കണ്ട നഴ്‌സുമാര്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 11ആം തീയതി പണിമുടക്ക് നടത്താനും ഇവര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രി ഇവരെ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ ഇന്നത്തെ ചര്‍ച്ചയും സമവായമാവാതെ പിരിഞ്ഞു. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. വിഷയത്തില്‍ പത്താം തീയതി വീണ്ടും ചര്‍ച്ച നടക്കും. അന്ന് നടക്കുന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കും.
Post Your Comments