തിരുവനന്തപുരം ; നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഹൈക്കോടതിയിലേക്ക്. ഉത്തരവ് പ്രകാരമുള്ള ശമ്പളം നഴ്സുമാർക്ക് കൊടുക്കാൻ പറ്റില്ല. ആശുപത്രി ജീവനക്കാർക്കു മുഴുവൻ ഇത്തരത്തിൽ വേതനം നൽകേണ്ടിവരുന്പോൾ വൻ സാന്പത്തിക ബാധ്യത സൃഷ്ടിക്കപ്പെടും. ഈ അവസ്ഥ സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ഇതിനു കഴിഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.
നിലവിലെ മാനേജ്മെന്റ് നീക്കത്തോടെ വർധിപ്പിച്ച വേതനം ആശുപത്രി ജീവനക്കാർക്കു ലഭിക്കാൻ ഇനിയും കാലതാമസം നേരിടും. മുഖ്യമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം പുറത്തിറക്കിയ വിജ്ഞാപനം എന്നാണ് നഴ്സുമാരുടെ വേതനം വർധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനത്തെ മാനേജ്മെന്റുകൾ വിശേഷിപ്പിച്ചത്.
നിലവിൽ 8975 രൂപയാണ് അടിസ്ഥാന ശന്പളം. ഇത് മാറ്റി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശന്പളം 20,000 രൂപയാക്കി കഴിഞ്ഞ ദിവസം സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. വേതന വർധനവിന് 2017 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യം ഉണ്ടാകും. 2013ലെ വിജ്ഞാപനത്തെ അപേക്ഷിച്ച് 58 മുതൽ 102 വരെ ശതമാനം വേതനവർധനവായിരിക്കും നഴ്സുമാർക്ക് ലഭിക്കുക. കൂടാതെ പരമാവധി 50 ശതമാനം വരെ അധിക അലവൻസും ലഭിക്കും. 2000 രൂപ മുതൽ 10,000 രൂപ വരെയാണ് ബെഡുകളുടെ അടിസ്ഥാനത്തിൽ അധിക അലവൻസായി ലഭിക്കുക.
Also read ;വികലാംഗയോട് വിമാനക്കമ്പനിയുടെ ക്രൂരത, വീല്‍ ചെയറില്‍ കെട്ടിയിട്ട ശേഷം ചീത്ത വിളിച്ച് ജീവനക്കാര്‍
Post Your Comments