തിരുവനന്തപുരം: നഴ്സുമാരുടെ അലവൻസ് വെട്ടിക്കുറയ്ക്കുന്ന മിനിമം വേതന ഉപദേശകസമിതിയുടെ തീരുമാനം നഴ്സുമാർക്ക് തിരിച്ചടിയാകുന്നു. ചൊവ്വാഴ്ച ചേര്‍ന്ന് സമിതി യോഗത്തിൽ 6,000 മുതല്‍ 10,000 രൂപ വരെ അലവന്‍സ് ഇനത്തില്‍ കുറയ്ക്കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്.
ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്മെന്റും നഴ്സുമാരുടെ സംഘടനയും വലിയ തര്‍ക്കത്തിലായിരുന്നു. ഇതിനിടെയാണ് ഇത്തരമൊരു തീരുമാനവുമായി ഉപദേശക സമിതി രംഗത്തെത്തിയത്. കൂടാതെ നഴ്സുമാരുടെ വേതനം സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കാനിരിക്കെ മിനിമം വേതനം 20,000 രൂപയെന്ന സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു.
Also read ;കസ്റ്റഡി മരണങ്ങളിൽ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
Post Your Comments