
കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്ക് വരാനിരുന്ന നേഴ്‌സുമാരുടെ അവധി റദ്ദാക്കി. മീററ്റിലെ മലയാളി നഴ്സുമാരുടെ അവധിയാണ് റദ്ദാക്കിയത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിര്‍ദ്ദേശം അനുസരിച്ച് യാത്ര ഒഴിവാക്കാനാണ് നടപടി.
അതേസമയം ബീഹാര്‍ സിക്കിം സര്‍ക്കാരുകളും നിപ്പാ വൈറസ് മുന്നറിയിപ്പ് നല്‍കി. എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സിവില്‍ സര്‍ജന്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പ് കത്തയച്ചു. വവ്വാലുകളും പന്നികളുമായുള്ള സഹവാസം ഒഴിവാക്കണമെന്നും മരത്തില്‍ നിന്ന് തനിയെ താഴെ വീഴുന്ന പഴങ്ങള്‍ കഴിയ്ക്കരുതെന്നും എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാഴപ്പഴം, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് ഒഴിവാക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് ജാഗ്രതാ നിര്‍ദ്ദേശം. കേരളത്തില്‍ നിപ്പാ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
Post Your Comments