തിരുവനന്തപുരം•സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. 20,000 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. 50 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ മിനിനം വേതനം 20,000 രൂപയായിരിക്കും. 100 കിടക്കകള്‍ വരെയുള്ള ആശുപതികളില്‍ 24,400 രൂപയും 200 കിടക്കവരെയുള്ള ആശുപതികളില്‍ 29,200 രൂപയുമായിരിക്കും മിനിമം വേതനം. 201 ന് മുകളില്‍ കിടക്കകളുള്ള ആശുപത്രികളില്‍ 32,400 രൂപയുമായിരിക്കും മിനിമം വേതനം.
സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് യു.എന്‍.എ പ്രതികരിച്ചു. നാളെ പ്രഖ്യാപിച്ചിരിക്കുന്ന ലോങ് മാര്‍ച്ചിന്റെ നിന്ന് പിന്മാറുന്ന കാര്യം തീരുമാനിച്ചിട്ടില്ല. അതേസമയം, സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്റ് സംഘടന അറിയിച്ചു.
Post Your Comments