KeralaLatest NewsIndiaNews

വേതനവർദ്ധനവ് നടപ്പിലാക്കാനാകില്ല; മാനേജ്‌മെന്റ് യോഗം ഇന്ന്

തിരുവനന്തപുരം: നഴ്‌സുമാരുടെ വേതനവർദ്ധനവ് അംഗീകരിക്കാനാകില്ലെന്ന് ഹോസ്‌പിറ്റൽ മാനേജ്‌മെന്റുകൾ. മിനിമം വേധനം നടപ്പാക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഹോസ്‌പിറ്റൽ മാനേജ്‍മെന്റുകൾ രംഗത്തെത്തിയിരുന്നു. സംഭവത്തെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാൻ മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

ALSO READ: നഴ്‌സുമാരുടെ സമരം ഒഴിവാക്കാന്‍ സർക്കാരിന്റെ തിരക്കിട്ട നീക്കം

നഴ്‌സുമാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പിലാക്കാനാകില്ലെന്ന് മാനേജുമെന്റുകള്‍ മുന്നെ അറിയിച്ചിരുന്നു. നഴ്‌സുമാർക്ക് ശമ്പളം വർദ്ധിപ്പിക്കണമെങ്കിൽ ചികിത്സാനിരക്ക് ഉയർത്തേണ്ടി വരുമെന്നും, ഇത് രോഗികളെ ബാധിക്കുമെന്നും മാനേജുമെന്റുകള്‍ അറിയിച്ചിരുന്നു. സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button