ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് 16 കാരനായ ബാലനെ കുത്തിക്കൊന്ന സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ നിര്‍ണായക തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. ജുനൈദിനെ ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ അസോതി എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നവ. ബൈക്ക് യാത്രക്കാരില്‍ ഒരാളുടെ തലയില്‍ മുറിവ് ഏറ്റിറ്റുള്ളതും, ചോരയൊലിക്കുന്ന മുറിവ് സ്വയം കെട്ടി വെയ്ക്കുന്നതും ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ത്തുന്നു.
നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുപതോളം പേര്‍ക്ക് കേസുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
Post Your Comments