കൊച്ചി : ആദ്യ അവധി ദിനത്തില്‍ റെക്കോര്‍ഡ് വരുമാനവുമായി കൊച്ചി മെട്രോ. ആദ്യ അവധി ദിനമായ ഇന്നലെ 86000ത്തില്‍ അധികം പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. ഞായറാഴ്ച മാത്രം 30, 91, 236 രൂപയാണ് ലഭിച്ചത്. രാത്രി എട്ട് മണി വരെയുളള കണക്കാണിത്. മെട്രോ സര്‍വീസ് ആരംഭിച്ചതിനു ശേഷം വന്ന ആദ്യ അവധി ദിനത്തില്‍ തിരക്ക് അധികമായിരിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പോലും മെട്രോയില്‍ യാത്ര ചെയ്യാനായി ഞായറാഴ്ച ആളുകള്‍ എത്തിയിരുന്നു.
തിരക്ക് കണക്കിലെടുത്ത് അവധി ദിനങ്ങളില്‍ അധിക സര്‍വീസ് ഒരുക്കിയിരുന്നു. ഇടവേള കുറച്ച് സര്‍വീസ് കൂട്ടിയാണ് അധിക സര്‍വീസ് കെഎംആര്‍എല്‍ ഏര്‍പ്പെടുത്തിയത്. നിലവില്‍ രാവിലെ ആറ് മണി മുതലാണ് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10 മണി വരെ സര്‍വീസ് ഉണ്ടാകും. കൂടാതെ ഒമ്പത് മിനിറ്റ് ഇടവേളയില്‍ 219 ട്രിപ്പുകളാണ് ഉണ്ടാവുക. കൊച്ചി മെട്രോ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്ത കഴിഞ്ഞ തിങ്കളാഴ്ച 28, 11, 63 രൂപയായിരുന്നു വരുമാനം. അന്ന് വൈകിട്ട് ഏഴുമണി വരെ 62, 320 പേരാണ് മെട്രോയില്‍ യാത്ര ചെയ്തിരുന്നത്.
Post Your Comments