പരവൂര്‍ പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലെ ദേവിയുടെ തിരുവാഭരണം സൂക്ഷിച്ചിരുന്ന അറയ്ക്കുള്ളില്‍ പാമ്പിനെ കണ്ട വിശ്വാസികൾ ഞെട്ടലിൽ.കുറച്ചു കാലമായി അപശകുനങ്ങളും ദുരന്തങ്ങളും വിടാതെ പിന്തുടരുന്ന പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിന്ന് ഇത്തരം ഒരു വാർത്ത വന്നതോടെ വളരെയേറെ ആശങ്കയിലാണ് പുറ്റിങ്ങൽ നിവാസികൾ.
പതിറ്റാണ്ടുകളായി കേസില്‍ കുടങ്ങിക്കിടന്നിരുന്ന ക്ഷേത്രത്തില്‍ ഭരണം നടത്തിവന്ന റിസീവര്‍മാര്‍ രാജഭരണത്തിനു ശേഷം ജനകീയ ഭരണം വന്നപ്പോൾ അവരെ ഏല്‍പ്പിച്ച തിരുവാഭരണവും സ്വര്‍ണ്ണവുമായിരുന്നു ഈ അറയില്‍ ഉണ്ടായിരുന്നത്. വെടിക്കെട്ട് ദുരന്തത്തിനെ തുടർന്ന് ഭാഗികമായി തകര്‍ന്ന കൊട്ടരത്തില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി ആയിരുന്നു ലോക്കർ തുറക്കാൻ തീരുമാനിച്ചത്.
കൊട്ടാരത്തിലെ ഈ അറയുടെ താക്കോൽ നഷ്ടപ്പെട്ടതിനാൽ കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ വെട്ടിപ്പൊളിച്ചായിരുന്നു അറ തുറന്നത്.ഇതിനിടയില്‍ ലോക്കറിന്റെ താഴത്തെ അറയ്ക്കുള്ളിലായിരുന്നു പാമ്പ് ഇരുന്നത്.ആഭരണങ്ങളുടെ സുരക്ഷക്കാണ് പാമ്പ് ഇരുന്നതെന്നാണ് വിശ്വാസികൾ കരുതുന്നത്.സമീപത്തുള്ള കുറ്റിക്കാട്ടിലേയ്ക്ക് പാമ്പിനെ തുറന്നു വിട്ടു.
Post Your Comments