
ന്യൂഡല്‍ഹി: ഈദ് ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു. കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പുണ്യ റംസാന് പങ്കുവയ്ക്കുന്നതെന്ന് മോദി പറഞ്ഞു.
മന്‍കി ബാത്തിലൂടെയാണ് മോദിയുടെ ഈദ് സന്ദേശം. റംസാന് മാസത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ മുന്‍ കൈയെടുത്ത ഉത്തര്‍പ്രദേശിലെ ബിജിനോര്‍ ജില്ലയിലെ മുബാരക്പൂര്‍ ഗ്രാമവാസികളെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
Post Your Comments