കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കന്‍ ടെക്നോളജി കമ്പനിയായ യൂബറിന്റെ സഹസ്ഥാപകന്‍ ട്രാവിസ് കലാനി കമ്പനിയുടെ സി.ഇ.ഒ സ്ഥാനം രാജിവെച്ചു. കമ്പനിയുടെ നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം ഏറിയതിനെ തുടര്‍ന്നാണ് കലാനി രാജിവെച്ചത്. സ്ഥാനം രാജിവെച്ചു എങ്കിലും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കലാനി തുടരും.
മുന്‍പിവിടെ ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥ കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.ഇ.ഒ യുടെ രാജി.
Post Your Comments