കൊച്ചി: കൊച്ചി മെട്രോ കന്നി യാത്രയില്‍ ആദ്യ ടിക്കറ്റില്‍ യാത്ര ചെയ്തത് ആലുവ മുപ്പത്തടം സ്വദേശിയായ 13കാരന് അശ്വിന്. ആലുവയില്‍ നിന്നാണ് അശ്വിൻ ടിക്കറ്റെടുത്തത്. പിതാവ് ബാബുരാജിനോടൊപ്പം തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ് അശ്വിന് മെട്രോ യാത്രയ്ക്കെത്തിയത്.
മെട്രോ കന്നി യാത്രയില്‍ തന്നെ യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടിക്കറ്റെടുത്ത ആദ്യ യാത്രക്കാരനാകാന്‍ കഴിയുമെന്ന് വിചാരിച്ചില്ലെന്നും അശ്വിന് പറഞ്ഞു. ആലുവ വിദ്യാധിരാജ വിദ്യാഭവന് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്.
Post Your Comments