KeralaLatest NewsNews

മെട്രോ നാട മുറിക്കുമ്പോൾ പിന്നിലായിരുന്ന ശ്രീധരനെ മുന്നിലേക്ക് വിളിച്ച് മുഖ്യമന്ത്രി

കൊച്ചി: മെട്രോ നാട മുറിക്കുമ്പോള്‍, പിന്നിലായിരുന്ന ശ്രീധരനെ മുന്നിലേക്ക് വിളിച്ചുനിർത്തി മുഖ്യമന്ത്രി. നാട മുറിക്കുന്ന സമയം, വിശിഷ്‌ടാതിഥികളായ പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവരാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഈ സമയം മെട്രോയുടെ മുഖ്യശില്‍പി ഇ ശ്രീധരന്‍ പിന്‍നിരയിലായിരുന്നു. ഇത് മനസിലാക്കിയ മുഖ്യമന്ത്രി അദ്ദേഹത്തെ മുന്നിലേക്ക് വിളിച്ചുനിർത്തി.

ശ്രീധരന് ആദരമൊരുക്കാന്‍ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിക്കുകയാണുണ്ടായത്. റിബ്ബണ്‍ മുറിച്ചതിന് ശേഷം തനിക്ക് കൈകൊടുത്ത പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ശ്രീധരനെക്കുറിച്ച് പറയുന്നതും വീഡിയോയില്‍ കാണാം. പ്രസംഗത്തിലും മുഖ്യമന്ത്രി ശ്രീധരന്റെ പങ്കിനെ എടുത്തുപറഞ്ഞിരുന്നു

 

https://youtu.be/fGvUlRgwA7M

shortlink

Related Articles

Post Your Comments

Related Articles


Back to top button