Latest NewsCinemaMollywoodMovie SongsEntertainmentMovie Gossips

സുരേഷ് ഗോപി ഇനിയെങ്കിലും ആ രഹസ്യം തുറന്നു പറയണമെന്ന് ആരാധകര്‍

 

മലയാള സിനിമയില്‍ തിളങ്ങി നിന്ന സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. എം പി കൂടിയായ അദ്ദേഹം സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളില്‍ നിരന്തര സാന്നിധ്യമായിരിക്കുകയാണ്. സിനിമയെ പൂര്‍ണമായും ഉപേക്ഷിക്കാത്ത അദ്ദേഹം വീണ്ടും പുതിയ ചിത്രങ്ങളുമായി എത്തുകയാണെന്നുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്.. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സുരേഷ് ഗോപിയുടെ ചിത്രമായ സമ്മര്‍ ഇന്‍ ബേത്‌ലഹേമാണ്. ഈ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. നൊസ്റ്റാള്‍ജിയ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി ഷെയര്‍ ചെയ്തിരിക്കുന്നത്.

1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബേത്‌ലഹേമിന്റെ ലൊക്കേഷന്‍ സ്റ്റില്‍ ചിത്രത്തിന് നൂറുകണക്കിന് കമന്റുകളാണ് ലഭിക്കുന്നത്. എന്നാല്‍ എല്ലാവര്‍ക്കും സുരേഷ് ഗോപിയോട് ചോദിക്കാനുള്ളത് ഒറ്റക്കാര്യം മാത്രം, ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന് പ്രണയ സമ്മാനമായി പൂച്ചക്കുട്ടിയെ അയച്ചത് ആരാണ്.

സുരേഷേട്ടാ ഇനിയെങ്കിലും ആ രഹസ്യം താങ്കള്‍ തുറന്ന് പറയണമെന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. ഇതുപോലൊരു സസ്‌പെന്‍സ് മറ്റൊരു മലയാള സിനിമയിലും താന്‍ കണ്ടിട്ടില്ലെന്നും കമന്റിട്ടയാള്‍ പറയുന്നു.

ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍ക്കുകയാണ് ചിത്രത്തില്‍ ജയറാമിന്റെ കഥാപാത്രത്തിന് പൂച്ചക്കുട്ടിയെ അയച്ച പെണ്‍കുട്ടി. ഈ ചിത്രത്തില്‍ അഭിനയിച്ച ശ്രീജയ തിരക്കഥാകൃത്ത് രഞ്ജിത് അത് ആരോടും വെളിപ്പെടുത്തിയില്ലെന്ന് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button