Latest NewsKeralaNews

ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു, കൊച്ചിയിൽ റോഡില്‍വെച്ച്‌ രണ്ട് മോഡലുകളെയും ഇല്ലാതാക്കി: സുരേഷ് ഗോപി

മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനുമാണ് കാറപകടത്തിൽ കൊല്ലപ്പെട്ടത്.

ന്യൂഡല്‍ഹി: കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്ന് നടനും എംപിയുമായ സുരേഷ്‌ഗോപി. രാജ്യസഭയിൽ മയക്കുമരുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിന്‍മേലുള്ള ചര്‍ച്ചയിലാണ് സുരേഷ്‌ഗോപി ഇക്കാര്യം പറഞ്ഞത്. കൊച്ചിയിലെ മോഡലുകളുടെ മരണം കൊലപാതകമാണെന്ന് സുരേഷ് ഗോപി ആരോപിച്ചു.

read also: പിണറായി സർക്കാർ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ നടന്നത് 32 രാഷ്ട്രീയ കൊലപാതകങ്ങള്‍! ഇരകളേറെയും ആർഎസ്എസ് പ്രവർത്തകർ

കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു. രക്ഷനേടുന്നതിനായാണ് മോഡലുകള്‍ ചെറുപ്പക്കാരുടെ സഹായം തേടിയത്. എന്നാല്‍ ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു. കൊച്ചിയിലെ റോഡില്‍വെച്ച്‌ രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിനെ അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.

 മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനുമാണ് കാറപകടത്തിൽ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button