Latest NewsKeralaNews

പൊലീസിന്റെ പാഥേയം പദ്ധതി: ഉദ്യോഗസ്ഥര്‍ക്ക് പൊന്നാടയുമായി സുരേഷ് ഗോപി

ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം

പോലീസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു നടനും എംപിയുമായ സുരേഷ് ഗോപി. കൊരട്ടി ജംക്ഷനിൽ ജനമൈത്രി പൊലീസ് നടപ്പിലാക്കുന്ന പാഥേയം പദ്ധതിയ്ക്ക് അഭിനന്ദനവുമായി സുരേഷ് ഗോപി എത്തി. പാവങ്ങള്‍ക്ക് നല്കുന്ന സൗജന്യ പൊതിച്ചോര്‍ വിതരണത്തില്‍ പൊതിച്ചോര്‍ കെട്ടുകള്‍ നല്കാനും അത് നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊന്നാടയുമായാണ്‌ സുരേഷ് ഗോപി വന്നത്.

ഇവിടെയുള്ള ഷെല്‍ഫില്‍ ആര്‍ക്കും പൊതിച്ചോറുകള്‍ വയ്ക്കാം, വിശക്കുന്നവര്‍ക്ക് അതെടുത്ത് കൊണ്ടുപോയി കഴിക്കാം. അതാണ് പദ്ധതി. ഷെല്‍ഫില്‍ പൊതിച്ചോറുകള്‍ വച്ച ശേഷം സുരേഷ് ഗോപി പൊലീസുകാരോട് ‘സിഐ എവിടെയാണ്?’ എന്നന്വേഷിച്ചു. സി ഐ പോലീസ് സ്റ്റേഷനില്‍ ഒരു യോഗത്തിലാണ്‌ സാര്‍ എന്ന് എസ്.ഐ എം.വി.തോമസ് മറുപടി നല്‍കി.

read also: കാർഷിക സർവ്വകലാശാലയിലെ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു: റാഗിംഗ് നടക്കുന്നുവെന്ന് എസ് എഫ് ഐ

ജനമൈത്രി പൊലീസിന്റെ പാഥേയം പദ്ധതിയില്‍ പാവങ്ങളേ ഊട്ടുന്നതിനു നേതൃത്വം നല്കുന്ന സി ഐയേ അനുമോദിക്കാന്‍ പൊന്നാടയും സുരേഷ് ഗോപി കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് ‘ഇത് അദ്ദേഹത്തിനുള്ളതാണ്, ഇതിന്റെയെല്ലാം ആള്‍ അദ്ദേഹമല്ലേ’ എന്ന് പറഞ്ഞുകൊണ്ട് സി ഐ ബി.കെ. അരുണിനായി കൊണ്ടുവന്ന പൊന്നാട എസ്‌ഐയെ സുരേഷ്‌ഗോപി ഏല്‍പിച്ചു.

ദേശീയപാതയില്‍ കൊരട്ടി ജംക്ഷനിലാണു കഴിഞ്ഞ ഒരു വര്‍ഷമായി ജനമൈത്രി പൊലീസ് പാഥേയം പദ്ധതി നടത്തുന്നത്. പൊതി ചോര്‍ ചൂട് പോകാതിരിക്കാന്‍ താന്‍ ഒരു ഷെല്ഫ് തരാം എന്നും സുരേഷ് ഗോപി പോലീസിനു ഉറപ്പ് നല്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button