തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയതാരവും രാഷ്ട്രീയ പ്രവർത്തകനുമാണ് സുരേഷ് ഗോപി. കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ താരം ഇനി മുതല്‍ താന്‍ അഭിനയിക്കുന്ന എല്ലാ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയായ ‘മാ’ സംഘടനയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സുരേഷ് ഗോപി. മിമിക്രി താരങ്ങള്‍ക്കൊപ്പമുള്ള ‘മാ മാമാങ്കം’ എന്ന പരിപാടിയിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
കോവിഡ് വൈറസ് വ്യാപനത്തെ സ്റ്റേജ് പരിപാടികൾ ഒഴിവാക്കിയതോടെ മിമിക്രി കലാകാരന്‍മാര്‍ പ്രതിസന്ധിയിലാണ്. മിമിക്രി കലാകാരന്‍മാര്‍ക്ക് സഹായം എത്തിക്കാനായി സംഘടിപ്പിച്ച പരിപാടിയിലാണ് സുരേഷ് ഗോപി പ്രതിഫലത്തുകയില്‍ നിന്നും രണ്ടു ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
‘ ചിലർക്ക് വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്. സമ്പാദിച്ച് കൊണ്ടിരിക്കുന്ന കാശില്‍ നിന്നും ഇത്ര തരാമെന്ന് പറയുന്നതില്‍ ഒരു കുറച്ചിലുണ്ട്. പക്ഷേ ഞാന്‍ വാക്ക് തരുന്നു, ഇവിടുന്ന് അങ്ങോട്ട് ചെയ്യുന്ന ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ, ദാനമല്ല ലെവിയായി തരും’ എന്നാണ് സംവിധായകൻ സിദ്ദിഖ്, നാദിർഷ, ദിലീപ് തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞത്
Post Your Comments