കൊച്ചി: മെട്രോ ഉദ്ഘാടന വേദിയില്‍ സ്ഥാനം നിഷേധിച്ചതില്‍ തനിക്ക് പരിഭവമില്ലെന്ന് മെട്രോയുടെ മുഖ്യഉപദേശകന്‍ ഇ ശ്രീധരന്‍. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഇത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 13 പേരുടെ ലിസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിച്ചുരുക്കുകയായിരുന്നു.
പ്രധാനമന്ത്രി ഉള്‍പ്പെടെ നാലുപേര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം ഉള്ളത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നിവരാണ് മറ്റ് മൂന്നുപേര്‍. കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച വ്യക്തിയായ ഈ ശ്രീധരനെ ഉദ്‌ഘാടനചടങ്ങിൽ നിന്നൊഴിവാക്കിയതിൽ വൻ പ്രതിഷേധമാണുയരുന്നത്.
Post Your Comments