ദുബായ്: ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്സിനെ കോഹ്ലി മറികടന്നു. ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനം കോഹ്ലിക്ക് നേട്ടമായി. 22 പോയിന്റുകൾക്കാണ് ഫെബ്രുവരി 25 മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എ.ബിയെ കോഹ്ലി പിന്നിലാക്കിയത്. 2017 ജനുവരിയിലാണ് ഇതിന് മുമ്പ് കോഹ്ലി ഒന്നാം സ്ഥാനത്ത് എത്തിയത്.
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ആദ്യ 10 ൽ തിരിച്ചെത്തി. രോഹിത് ശർമ, ധോണി, യുവരാജ് എന്നിവർ യഥാക്രമം 13, 14, 88 സ്ഥാനങ്ങൾ സ്വന്തമാക്കി. ടീം റാങ്കിംഗിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം നിലനിർത്തി.
Post Your Comments