ട്രിപോളി: കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സയിഫ് അല്‍ ഇസ്‌ലാം ഗദ്ദാഫി മോചിതനായി. ആറ് വര്‍ഷത്തിന് ശേഷമാണ് സയിഫ് അല്‍ ഇസ്‌ലാം ഗദ്ദാഫി തടവിൽ നിന്ന് മോചിതനാകുന്നത്. പിതാവ് മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിന് പിന്നാലെ 2011 ലാണ് സയിഫിനെ പൗരസേന തടവിലാക്കിയത്.
സയിഫിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുന്നതായി ലിബിയന്‍ എക്‌സ്പ്രസ് എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സയിഫ് അല്‍ ബയ്ദയിലെ തന്റെ അമ്മാവനോടും ബന്ധുക്കള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. എന്നാല്‍ 2011 ല്‍ നടന്ന കലാപത്തില്‍ ലിബിയന്‍ ജനതയെ കൊന്നൊടുക്കിയെന്ന പേരില്‍ സയിഫിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. തുടര്‍ന്ന് ട്രിപോളിയിലെ കോടതി 2015 ല്‍ സയിഫിനെ വധശിക്ഷയ്ക്കും വിധിച്ചിരുന്നു.
Post Your Comments