CricketSports

ചാമ്പ്യന്‍സ് ട്രോഫി; യുവരാജ് കളിച്ചത് പ്രത്യേക ബാറ്റുമായി

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ ഇന്ത്യന്‍ താരം യുവരാജ് സിംഗ് കളിച്ചത് ‘യുവികാന്‍’ എന്നെഴുതിയ ബാറ്റുമായി. ക്യാന്‍സര്‍ രോഗികള്‍ക്ക് ഐകൃദാര്‍ഢ്യം രേഖപ്പെടുത്താനായാണ് ഈ ബാറ്റുമായി യുവരാജ് കളിച്ചത്. നേരത്തെ ഐപിഎല്ലിലും യുവരാജ് ഈ ബാറ്റ് ഉപയോഗിച്ചിരുന്നു. മാച്ചിൽ 32 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതം 53 റണ്‍സാണ് യുവരാജ് സമ്മാനിച്ചത്. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും യുവരാജായിരുന്നു.

പാകിസ്ഥാനെതിരെയുള്ള മത്സരശേഷം തന്റെ ഈ ഇന്നിംഗ്‌സ് ക്യാന്‍സര്‍ അതിജീവിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നതായി യുവരാജ് സിങ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. കൂടാതെ ലണ്ടനിൽ ഭീകരാക്രമണത്തിൽ ബാധിക്കപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായും യുവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button