കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലില്‍ കുവൈത്തിനു രണ്ട് വര്‍ഷത്തേക്കുള്ള താല്‍ക്കാലിക അംഗത്വം ലഭിച്ചു. 2018 , 2019 എന്നീ 2 വര്‍ഷങ്ങളിലേക്കാണു ഐക്യരാഷ്ട്ര സഭയിലെ സുരക്ഷാ കൗണ്‍സിലിലേക്ക് കുവൈത്തിനു താല്‍ക്കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ലോകരാജ്യങ്ങള്‍ കുവൈത്തിനു മേല്‍ അര്‍പ്പിച്ച വിശ്വാസമാണു കുവൈത്തിനു ലഭിച്ച അംഗീകാരമെന്ന് വിദേശകാര്യ മന്ത്രി പ്രതികരിച്ചു. 2014 ല്‍ യുദ്ധകെടുതിയില്‍ പൊറുതി മുട്ടുന്ന സിറിയയന്‍ ജനതക്ക് നല്‍കിയ സഹായങ്ങള്‍ മുന്‍ നിര്‍ത്തി ഐക്യരാഷ്ട്ര സഭ കുവൈത്തിനെ ആഗോള മാനവിക കേന്ദ്രമായും അമീറിനെ മാനുഷിക നേതാവായും പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണു അന്താരാഷ്ട്രതലത്തില്‍ കുവൈത്തിന്റെ യശസ്സ് ഉയര്‍ത്തുന്ന പുതിയ സ്ഥാനലബ്ധി ഉണ്ടായിരിക്കുന്നത്.
Post Your Comments