തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെ ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള സ്വാമി, വിവിധ വിഭാഗങ്ങളിലെ പ്രഗത്ഭ ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. യൂറോളജി, സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ബോര്‍ഡാണ് സ്വാമിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അറിയിച്ചത്. അതിനിടെ സംഭവത്തിന്റെ
ചുരുളഴിക്കാനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തൊണ്ണൂറ് ശതമാനതോളം മുറിഞ്ഞ ജനനേന്ദ്രിയവുമായാണ് സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനനേന്ദ്രിയം മുറിച്ചുമാറ്റേണ്ടിവരുമെന്ന അവസ്ഥയിലായിരുന്നു അപ്പോള്‍. എന്നാല്‍ വിദഗ്ധ ചികിത്സ നല്‍കാനായതും മരുന്നുകളോട് വളരെവേഗം പ്രതികരിച്ചതും ആരോഗ്യനില മെച്ചപ്പെടാന്‍ സഹായിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ആദ്യം സര്‍ജറി നടത്തി രണ്ട് ദിവസം പിന്നിട്ടിട്ടും ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. അതോടെ ജനനേദ്രിയം നീക്കംചെയ്യാനയിരുന്നു മെഡിക്കല്‍സംഘത്തിന്റെ തീരുമാനം. ഇതിനിടയില്‍ മുറിവ് ഉണങ്ങിയതിനാലാണ് ഈ തീരുമനം ഉപേക്ഷിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മൂത്രമൊഴിക്കുന്നതില്‍ ഇനി ബുദ്ധമുട്ട് ഉണ്ടാകില്ലെങ്കിലും ലൈംഗിക ശേഷി വീണ്ടെടുക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇനിയും ശസ്ത്രക്രിയകള്‍ നടത്തേണ്ടതിനാല്‍ ആരോഗ്യനില സംബന്ധച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീടേ പറയാനാവുകയുള്ളൂ.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ അടുത്ത ദിവസം തന്നെ റിമാന്റിലായതിനാല്‍ സ്വാമി ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആശുപത്രി വിടുന്നതോടെ തിരുവനന്തപുരം ജില്ലാ ജയിലിലേക്കോ സ്‌പെഷ്യല്‍ സബ് ജയിലിലേക്കോ മാറ്റും. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിക്കുന്നലഭിക്കുന്ന മുറയ്ക്ക് സ്വാമിക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് തീരുമാനം.
എന്നല്‍ കേസില്‍ വ്യക്തമായ നിഗമനത്തിലെത്തിന്‍ പോലീസിന് ഇതുവരെയും സാധിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സ്വാമിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വാമിയുടെ അമ്മയ്ക്ക് പിന്നാലെ സ്വാമിക്ക് പിന്തുണയുമായി യുവതിയുടെ വീട്ടുകരാരും രംഗത്തെത്തി.
പെണ്‍കുട്ടിയെ സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് യുവതിയുടെ അമ്മ പറഞ്ഞു. ആക്രമണം നടത്തിയ പെണ്‍കുട്ടിക്കെതിരെ സഹോദരനും അമ്മയും, പോലീസിനും സംസ്ഥാന വനിതാകമ്മീഷനും പരാതി നല്‍കി. പ്രണയത്തെ എതിര്‍ത്തതിനാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ചതെന്ന് ഇവര്‍ പറയുന്നു. സംഭവശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് യുവതി അഭയം പ്രാപിച്ചത്. സ്വാമി തങ്ങളിൽ നിന്ന് പണം വാങ്ങിയെന്നും മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പോലീസ് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. വളരെക്കാലമായി തങ്ങളുടെ കുടുംബത്തിന് സ്വാമിയുമായി നല്ല ബന്ധമാണ്. തിരുവനന്തപുരത്ത് എത്തുമ്പോഴെല്ലാം തങ്ങളുടെ വീട്ടിലാണ് ഗംഗേശാനന്ദ താമസിച്ചിരുന്നതെന്നും വീട്ടുകാര്‍ പറയുന്നു. അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസ് പറയുന്നത്.
Post Your Comments