സമൂഹത്തില്‍ വ്യാപക ചര്‍ച്ചാ വിഷയമായ കേന്ദ്രസർക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ നടിയും കോണ്‍ഗ്രസിന്റെ ദേശീയ വനിതാ നേതാവുമായ രമ്യ രംഗത്ത്. ട്വിറ്ററിലൂടെയാണ് നടിയുടെ വിമര്‍ശനം.
യൂണിയൻ ബിജെപി ഗവൺമെന്റും ഗോവ ബിജെപി ഗവൺമെന്റും ചേർന്ന് ഗോവയിൽ കശാപ്പുശാലകൾ നടത്തുന്നുണ്ടെന്നും ഇക്കാര്യത്തിൽ സർക്കാരിനെന്താണ് പറയാനുള്ളതെന്ന് രമ്യ ചോദിക്കുന്നു. ഇതിന്റെ ചിത്രം സഹിതമാണ് നടിയുടെ ട്വിറ്റര്‍ പോസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ചുമതലയുള്ള കോണ്ഗ്രസ് നേതാവ് കൂടിയാണ് രമ്യ.
Post Your Comments