MusicMovie SongsEntertainment

കണ്ണ് നനയാതെ ഈ ഗാനം കാണാൻ സാധിക്കില്ല

മൈ ബോസ്’ എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ്‌ കോസ്റ്റ്‌ നിർമ്മിച്ച ചിത്രമാണ് ജിലേബി. ജയസൂര്യ , രമ്യാനമ്പീശൻ എന്നിവർ നായികാ നായകന്മാരായെത്തുന്ന ചിത്രത്തിൽ രണ്ട് കുട്ടികളും പ്രധാന വേഷത്തിലെത്തുന്നു. നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ ശേഖർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മൈ ബോസിന് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ്‌ കോസ്റ്റ്‌ വിജയൻ നിർമ്മിക്കുന്ന ജിലേബിയിൽ ശ്രീക്കുട്ടനെന്ന കർഷകനായി ജയസൂര്യ അഭിനയിക്കുന്നു.മണ്ണിന്റെ മണമുള്ള മനുഷ്യനും, അവന്റെ നന്മ നിറഞ്ഞ മനസ്സിനും, ലാളിത്യത്തിനും, നിഷ്കളങ്കതയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന “ജിലേബി”നൂറുശതമാനവും കാർഷികവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവ കർഷകനായ ശ്രീക്കുട്ടന്റെ ജീവിതാനുഭവങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്. ഈസ്റ്റ്‌ കോസ്റ്റ് വിജയൻ, സന്തോഷ്‌ വർമ്മ, ശശികല മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ ഈണം പകരുന്നു. പി ജയചന്ദ്രൻ , നജിം അർഷാദ്, ഗായത്രി, യാസിൻ നിസാർ, ഹരികിരൺ, ദയ, ദേവ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button